നബിദിനത്തിന്‍റെ ഭാഗമായി ആഘോഷങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കം

കാട്ടുങ്ങച്ചിറ : നബിദിനത്തിന്‍റെ ഭാഗമായി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഇരിങ്ങാലക്കുട മുസ്ലിം ജമാത് കമ്മിറ്റി പ്രസിഡന്റ് സിറാജുദീൻ കാട്ടുങ്ങച്ചിറ പള്ളിയിൽ കൊടി ഉയർത്തി. മദ്രസ വിദ്യാർഥികളിടെ ഇസ്ലാമിക കലാമത്സരങ്ങൾ ഞായറാഴ്ച രാവിലെ ആരംഭിക്കും, രാത്രി 8 മണിക്ക് നബിദിനാഘോഷം പി എൻ എ കബീർ മൗലവി ഉദ്‌ഘാടനം നിർവഹിക്കും. തുടർന്നു മത പ്രഭാഷണം നടക്കും. ജമാത് കമ്മിറ്റി പ്രസിഡന്റ് സിറാജുദീൻ അധ്യക്ഷധ നിർവഹിക്കുന്ന ചടങ്ങിൽ മഹല്ല് ജനറൽ സെക്രട്ടറി അലിസാബ്രി സ്വാഗതം ആശംസിക്കും.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top