ലിറ്റിൽ ഫ്‌ളവർ കോൺവെന്‍റ് ഹൈസ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്‌ളവർ കോൺവെന്‍റ് ഹൈസ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്‍റ് പി ടി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. റോസ്‌ലെറ്റ് ആശംസകൾ അർപ്പിച്ചു. സംഗീതനൃത്തവിരുന്ന്, ഫ്ലാഷ് മോബ്, ക്യൂട്ട് കിഡ് ഓഫ് ദി ഡേ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടി ശിശുദിനാഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാർത്ഥിനി നിലുഫെർ സ്വാഗതവും ക്രിസ്റ്റാമരിയ നന്ദിയും പറഞ്ഞു.

Leave a comment

  • 29
  •  
  •  
  •  
  •  
  •  
  •  
Top