ടെന്നീസ് വനിതാ വിഭാഗം ചാമ്പ്യാൻഷിപ്പ് ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്‍റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജിലെ ഫാ. ജോസ് തെക്കൻ മെമ്മോറിയൽ ടെന്നീസ് കോർട്ടിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ടെന്നീസ് വനിതാ വിഭാഗം ചാമ്പ്യാൻഷിപ്പ് ക്രൈസ്റ്റ് കോളേജ് കരസ്ഥമാക്കി. ടീം ഇനത്തിൽ ക്രൈസ്റ്റ് കോളേജ് ഒന്നാമതും പാലക്കാട് വിക്ടോറിയ കോളേജ് രണ്ടാമതും ഗുരുവായൂർ എൽ എഫ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ഇനത്തിൽ ക്രൈസ്റ്റിന്റെ ആര്യ സി ജി ഒന്നാമതും പാലക്കാട് വിക്‌ടോറിയായിലെ അഖില പി രണ്ടാമതും ഗുരുവായൂർ എൽ എഫ് കോളേജിലെ അഖില പി മൂന്നാം സ്ഥാനവും നേടി.

ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ കാലിക്കറ്റ് യുണിവേഴ്സിറ്റിയെ പ്രതിനിധാനം ചെയ്യാൻ ക്രൈസ്റ്റിൽ നിന്നുള്ള ആര്യ സി ജി, സഞ്ജു ബി വിക്ടോറിയ കോളേജിൽ നിന്നുള്ള അഖില പി , ഹർഷ എസ്, ശാലിനി എൻ എസ് എന്നിവരെയും തിരഞ്ഞെടുത്തു.

വിജയികൾക്കുള്ള ട്രോഫികൾ കോളേജ് പ്രിൻസിപ്പൽ ഫാ. ജോയ് പി ടി നൽകി. ഡോ. സോണി ജോൺ, ഫിസിക്കൽ എഡ്യൂക്കേഷൻ, തലവൻ ഡോ.ബിൻറ്റു ടി കല്യാൺ, ഡോ. ശ്രീജിത്ത് രാജ്, സെബാസ്റ്റ്യൻ കെ എം, വിക്ടോറിയ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ തലവൻ ഡോ . ഹരിദാസ്, തൃശൂർ കിണറ്റിങ്കൽ ടെന്നീസ് അക്കാദമി ഫൗണ്ടർ അംഗമായ എ പി മനോഹരൻ എന്നിവർ സംസാരിച്ചു.

Leave a comment

Top