കോണത്തുകുന്ന്‍ ഗവ.യു.പി.സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി അദ്ധ്യാപക സംഗമം ഞായറാഴ്ച

കോണത്തുകുന്ന്‍ : നൂറ്റഞ്ചു വര്‍ഷം പിന്നിടുന്ന കോണത്തുകുന്ന്‍ ഗവ.യു.പി.സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഗമം ഞായറാഴ്ച ഉച്ചക്ക് 2.30 ന് വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. രാവിലെ 9.15 ന് രജിസ്ട്രേഷന്‍, 10-ന് സ്കൂള്‍ അസംബ്ലി, 10.30ന് ഓര്‍മ്മ വിചാരം, 11.30ന് ഗുരുവന്ദനം, ഉച്ചക്ക് ഒന്നിന് ഷമ്മി ജോസഫ് അവതരിപ്പിക്കുന്ന ചിരിയോഗ തുടര്‍ന്ന് സ്നേഹസദ്യ എന്നിവയും നടക്കും. ഗുരുവന്ദനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര പൂര്‍വ്വ അധ്യാപകരെ ആദരിക്കും. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും ഇരിങ്ങാലക്കുട സബ്ബ് ഇന്‍സ്പെക്ടര്‍ സി.വി.ബിബിന്‍ മുഖ്യാതിഥിയാകും. വൈകീട്ട് നാലിന് സ്കൂള്‍ വിദ്യാര്‍ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും

Leave a comment

Top