ഇരിങ്ങാലക്കുട നഗരസഭ വാർഡ് 2 ഉപതിരഞ്ഞെടുപ്പ് : എൽ ഡി എഫ് സ്ഥാനാർഥി കെ എം കൃഷ്ണകുമാർ നാമനിർദേശപത്രിക സമർപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ , കരുവന്നൂർ ബംഗ്ലാവ് വാർഡ് 2 ലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർഥി സി പി ഐയിലെ കെ എം കൃഷ്ണകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽ ഡി എഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം നഗരസഭയിൽ എത്തി വെള്ളിയാഴ്ച പന്ത്രണ്ട് മണിയോട് കൂടിയാണ് ഭരണാധികാരിക്ക് മുന്നിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സിപിഐ കൗൺസിലറായിരുന്ന വികെ സരളയുടെ നിര്യാണത്തെ തുടർന്നാണ് ഇരിങ്ങാലക്കുട നഗരസഭാ വാർഡ്- 2ൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വി കെ സരളയുടെ മകനാണ് ഇന്ന് നാമനിർദേശപത്രിക സമർപ്പിച്ച കെ എം കൃഷ്ണകുമാർ.

Leave a comment

  • 20
  •  
  •  
  •  
  •  
  •  
  •  
Top