ഇറാനിയന്‍ സംവിധായകനായ അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എബൗട്ട് എല്ലി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2009 ലെ കേരള അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ്ണചകോരം പുരസ്‌ക്കാരം നേടിയ ഇറാനിയന്‍ സംവിധായകനായ അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എബൗട്ട് എല്ലി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബര്‍ 9 വെള്ളിയാഴ്ച്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു. മൂന്ന് കുടുംബങ്ങളോടൊപ്പം ഇറാനിയന്‍ കാസ്പിയന്‍ കടല്‍തീരത്തേക്ക് അവധി ദിനങ്ങള്‍ ചിലവഴിക്കാന്‍ പോകുന്ന എല്ലി എന്ന അവിവാഹിതയായ സ്ത്രീയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്.

മകളുടെ അധ്യാപികയായ എല്ലിയെ സെപീഡ എന്ന യുവതിയാണ് ആരുമറിയാതെ കൂടെ ക്ഷണിക്കുന്നത്. ജര്‍മ്മന്‍കാരിയായ ഭാര്യയുമായി വേര്‍പിരിഞ്ഞ തന്റെ സുഹൃത്തായ അഹമ്മദിന് എല്ലിയെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യമാണ് സെപീഡയ്ക്കുള്ളത്. രണ്ട് ദിവസം കൊണ്ട് ഇവരില്‍ ഒരാളായി മാറി കഴിഞ്ഞ എല്ലി തുടര്‍ന്ന് ഇവിടെ നിന്നും അപ്രത്യക്ഷയായാകുന്നു.

59ാമത് ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ ഡയര്‍ പുരസ്‌ക്കാരം ഉള്‍പ്പടെ നിരവധി അന്തര്‍ദേശിയ പുരസ്‌ക്കാരങ്ങള്‍ നേടിയ ചിത്രം, 82ാമത് അക്കാദമി അവാര്‍ഡിനുള്ള ഇറാനിന്റെ ഔദ്യോഗിക ചിത്രം കൂടിയായിരുന്നു. പ്രവേശനം സൗജന്യം. സമയം 119 മിനിറ്റ്.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top