ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്‍റെ വിദ്യഭ്യാസ അവാർഡുകൾ ഗവൺമെന്റ് മോഡൽ ബോയ്സ് സ്കൂളിൽ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സർക്കാർ വിദ്യാലയത്തിൽ നിന്ന് പ്ലസ് ടു വിനും എസ് എസ് എൽ സി ക്കും മികച്ച വിജയം നേടിയവർക്ക് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബ് നൽകി പോരുന്ന വിദ്യഭ്യാസ അവാർഡുകൾ ഇരിങ്ങാലക്കുട ഗവൺമെന്‍റ് മോഡൽ ബോയ്സ് സ്കൂളിൽ പ്രൊഫ. കെ യു അരുണൻ എം എൽ എ യും ഐ സി എൽ, സി ഇ ഒ ഉമ അനിൽകുമാറും ചേർന്ന് വിതരണം ചെയ്തു. പഠന വിഷയങ്ങൾക്ക് പുറമെ ഏത് തരം വിഷയങ്ങളേക്കുറിച്ചും വിദ്യാർത്ഥികളും അതോടൊപ്പം അദ്ധ്യാപകരും സമകാലികവിവരങ്ങള്‍ ഉള്ളവരായിരിക്കണം എന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു കൊണ്ട് പ്രൊഫ . കെ യു അരുണൻ എം എൽ എ പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് കെ കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എ കൃഷ്‌ണനുണ്ണി, വി എച്ച് എസ് സി പ്രിൻസിപ്പൽ ഇൻ ചാർജ് സനൂജ, ഹെഡ്മിസ്ട്രസ് സി കെ ഉഷ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗവൺമെന്റ് മോഡൽ ബോയ്സ് സ്കൂൾ വിദ്യാർത്ഥികളായ അനീഷ് കെ എസ് എസ് എസ് എൽ സി വിഭാഗത്തിലും പ്ലസ് ടു വിഭാഗത്തിൽ ശ്രീലക്ഷ്മിയുമാണ് അവാർഡിനർഹരായത്. പ്രസ് ക്ലബ് ട്രഷറർ ശ്രീവർദ്ധനൻ പുളിക്കൻ സ്വാഗതവും കെ ഉണ്ണികൃഷ്‌ണൻ നന്ദിയും പറഞ്ഞു.

Leave a comment

Top