ചരിത്രങ്ങൾ വിസ്മരിച്ച് പോകാതിരിക്കാൻ സമൂഹം ജാഗരൂകരാകണം- അഡ്വ. വി ആർ സുനിൽകുമാർ എം.എൽ.എ

കാരുമാത്ര ഗവ. യു പി സ്കൂളിൽ ആരംഭിച്ച ചരിത്ര മ്യൂസിയം കൊടുങ്ങല്ലൂർ എം.എൽ.എ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെള്ളാങ്ങല്ലൂർ : ചരിത്രങ്ങൾ വിസ്മരിച്ച് പോകാതിരിക്കാൻ സമൂഹം ജാഗരൂകരാകണമെന്ന് കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ. എസ് എസ് എ പദ്ധതി പ്രകാരം കാരുമാത്ര ഗവ. യു പി സ്കൂളിൽ ആരംഭിച്ച ചരിത്ര മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ പ്രസന്ന അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്മാർട്ട്‌ 6 എ പദ്ധതി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കാതറിൻ പോൾ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ബീന മജീദ്, ബി പി ഒ പ്രസീത സി എച്ച്, വാർഡ് മെമ്പർ സീമന്തിനി സുന്ദരൻ, പ്രധാനാധ്യാപിക മെർലിൻ ജോസഫ്, എസ് എം സി ചെയർമാൻ ഷറഫുദ്ധീൻ ടി കെ, മാതൃസംഗമം പ്രസിഡന്റ് നസീമ ഷാജി, ഒ എസ് എ പ്രതിനിധി സുധാകരൻ നായർ എന്നിവർ സംസാരിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top