റെയിൽവെ പാർക്കിങ്ങിൽനിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാല ജീവനക്കാരി ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി മാതൃകയായി

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷനിൽ നിന്നും വാഹന പാർക്കിങ്ങ് ജീവനക്കാരിയായ പ്രമീളക്ക് ലഭിച്ച സ്വർണ്ണ മാല ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി മാതൃകയായി. പാർക്കിങ്ങിൽനിന്നും ലഭിച്ച മാല , പ്രമീള റെയിൽവെ സ്റ്റേഷനിൽ ഏൽപ്പിക്കുകയും, തുടർന്ന് അത് ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ കൃഷ്ണകുമാർ, കമേഴ്സ്യൽ സൂപ്രണ്ട് ടി.ശിവകുമാറിന്റേയും മറ്റ് ജീവനക്കാരുടേയും സാന്നിദ്ധ്യത്തിൽ ഉടമയായ പുല്ലുർ കിഴക്കേമാട്ടുമൽ കരോളിന്റെ ഭാര്യ ജസ്നിക്ക് കൈമാറുകയും ചെയ്തു. പ്രമീളയുടെ നല്ല മനസ്സിനെ ഉദ്യോഗസ്ഥരും ജീവനക്കാരും, യാത്രക്കാരും പ്രശസംസിച്ചു.

Leave a comment

  • 359
  •  
  •  
  •  
  •  
  •  
  •  
Top