ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോസ് തെക്കന്‍റെ നാമധേയത്തില്‍ സംസ്ഥാനതല കോളേജ് അദ്ധ്യാപക പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരിക്കേ മരണമടഞ്ഞ ഫാ. ഡോ. ജോസ് തെക്കന്റെ സ്മരണ നിലനിര്‍ത്താന്‍ 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന സംസ്ഥാനതലത്തിലുള്ള കോളേജ് അദ്ധ്യാപക പുരസ്‌കാരം ഏര്‍പ്പെടുത്തി. അദ്ധ്യാപന ഗവേഷണ മേഖലകളിലെ പ്രാവീണ്യവും സാമൂഹികാഭിമുഖ്യവും പരിഗണിച്ചാണ് ജൂറി അവാര്‍ഡ്‌ ജേതാവിനെ തെരഞ്ഞെടുക്കുന്നത്ത് എന്ന് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അറിയിച്ചു.

കേരളത്തിലെ ഗവണ്‍മെന്‍റ് , എയ്ഡഡ് ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളേജുകളിലെ റഗുലര്‍ അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഒരു കോളേജില്‍നിന്ന് ഒരു നോമിനേഷന്‍ മാത്രം നവംബര്‍ 15 ന് മുമ്പ് അതാത് പ്രിന്‍സിപ്പല്‍ മുഖേന അപേക്ഷിക്കണം. പ്രാരംഭനടപടികള്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.വി.പി.ആന്റോ അദ്ധ്യക്ഷനായ സമിതി ഏകോപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും, അപേക്ഷാ ഫോറത്തിനും : www.christcollegeijk.edu.in, 9447201159

Leave a comment

Top