കത്തീഡ്രൽ റൂബി ജൂബിലി രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കത്തീഡ്രൽ സി എൽ സി – കെ.സി.വൈ.എം സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ, സെന്റ് തോമസ് കത്തീഡ്രൽ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ ജൂബിലി മിഷൻ ബ്ലഡ് ബാങ്കിന്റെയും, ബോധി ഇന്ത്യയുടെയും സഹകരണത്തോടെ കത്തീഡ്രൽ സിയോൺ ഹാളിൽ രക്തദാന ക്യാമ്പും, സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ട്രാഫിക് സബ്ബ് ഇൻസ്പെക്ടർ തോമസ്‌ വടക്കൻ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെന്റ്. തോമസ് കത്തീഡ്രൽ വികാരി ഡോ. ആൻറു ആലപ്പാടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അസി. വികാരിമാരായ ഫാ. ടിനോ മേച്ചേരി, ഫാ. ലിജോൺ ബ്രഹ്മകുളം, കെ.സി.വൈ.എം സെക്രട്ടറി ജിഫിൻ ജോയ്, ബോധി ഇന്ത്യ യുടെ പ്രസിഡന്റ് ഷിജിൽ പാലാക്കാട് എന്നിവർ സംസാരിച്ചു. രക്തദാന ക്യാമ്പിൽ അമ്പത്തി രണ്ട് പേർ രക്തം ദാനം ചെയ്യുകയും, ഇരുന്നൂറ്റിപ്പത്ത് പേരോളം സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.

Leave a comment

Leave a Reply

Top