ഇരിങ്ങാലക്കുട നഗരസഭ ഗ്രീൻ പ്രോട്ടോകോളിലേക്ക്

ഇരിങ്ങാലക്കുട : കേരളപ്പിറവി ദിനത്തിൽ നഗരസഭ ഉദ്യോഗസ്ഥരും ജീവനക്കാരും ഹരിത പ്രതിജ്ഞയെടുത്തു. തങ്ങളുടെ തന്നെ വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന ഖര മാലിന്യങ്ങൾ വലിച്ചെറിയാതെ ജൈവം, അജൈവം എന്നിങ്ങനെ തരം തിരിച്ച് തങ്ങൾ ശേഖരിക്കുകയും ജൈവ മാലിന്യം തങ്ങളുടെ വീട്ടിലോ പ്രവർത്തിക്കുന്ന സ്ഥാപനത്തിലോ ശാസ്ത്രീയമായി സംസ്കരിക്കുമെന്നും, അജൈവ മാലിന്യം പുനരുപയോഗത്തിനോ പുനഃചംക്രമണത്തിനോ ആയി നഗരസഭ ഏർപ്പാടക്കിയിട്ടുള്ള ഹരിത കർമ്മസേനക്ക് കൈമാറുകയും ചെയ്യും എന്നതാണ് പ്രതിജ്ഞയുടെ ഉള്ളടക്കം . നഗരസഭ ഓഫീസിനു മുന്നിൽ ഒത്തുചേർന്ന ജീവനക്കാർ നഗരസഭ സെക്രട്ടറി കെ എസ് അരുൺ ചൊല്ലിയ പ്രതിജ്ഞ ഏറ്റു ചൊല്ലി. നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു, വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ നഗരസഭ കൗൺസിലർമാർ നഗരസഭ ഉദ്യോഗസ്ഥർ ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.നഗരസഭ ജീവനക്കാരുടെ സാംസ്ക്കാരിക സംഘടനയായ മെർക്കിന്‍റെ നേതൃത്വത്തിലും പ്രതിജ്ഞയുണ്ടായിരുന്നു.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
Top