പ്രവാസികൾക്ക് വായ്പ നിഷേധിക്കുന്ന ദേശസാൽകൃത ബാങ്കുകളുടെ നടപടി പുനഃപരിശോധിക്കണം – പ്രവാസി അസോസിയേഷൻ

ഇരിങ്ങാലക്കുട : വിദേശത്തുനിന്നും തിരികെ വരുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിൽ സംരംഭം തുടങ്ങാനുള്ള നോർക്കയുടെ വായ്പ പദ്ധതിക്ക് അപേക്ഷിക്കുന്ന പ്രവാസികൾക്ക് വിവിധ കാരണങ്ങളുടെ പേരിൽ വായ്പ നിഷേധിക്കുന്ന ദേശസാൽകൃത ബാങ്കുകളുടെ നടപടി പരിശോധിക്കണമെന്ന് ഇരിങ്ങാലക്കുട പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ തൃശൂർ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വായ്പ നിഷേധിക്കപ്പെട്ട അപേക്ഷകർ നോർക്കയെ സമീപിച്ചാൽ അതിനുള്ള പരിഹാരം തക്ക സമയത്ത് കിട്ടുന്നില്ലെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട പ്രവാസി ഓഫീസിൽ ചേർന്ന കൺവെൻഷൻ അസോസിയേഷൻ പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ജില്ലാ പ്രസിഡന്റ് യു കെ വിദ്യാസാഗർ, അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിൻസന്റ് പോൾ, സദാനന്ദൻ ഇ സി , സെബാസ്റ്റ്യൻ, തോമസ്, നജാമ സലിം, സിനി ജോയ്, ഗോപി എ എൻ, സ്നേഹപ്രവാസി മാസിക, എഡിറ്റർ മുഹമ്മദ് കലാം എന്നിവർ സംസാരിച്ചു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top