ദേശീയോദ്ഗ്രഥനദിനത്തോട് അനുബന്ധിച്ച് സെന്റ് ജോസഫ്‌സിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ദേശീയോദ്ഗ്രഥനദിനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. എൻ എസ് എസ് യൂണിറ്റുകളുടെയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ ഹോസ്പിറ്റൽ ഒപ്‌റ്റോമെട്രിസ്റ്റ് മോളി തോമസ് ക്യാമ്പിന് നേതൃത്വം നൽകി. ദേശീയോദ്ഗ്രഥന ദിനത്തിന്റെ ഭാഗമായി പട്ടേൽ അനുസ്മരണവും ദേശീയോദ്ഗ്രഥന പ്രതിജ്ഞ, റാലി എന്നിവയും സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് എൻ എസ് ഇ കോർഡിനേറ്റർമാരായ ബീന സി എ, ഡോ. ബിനു ടി വി എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top