എടതിരിഞ്ഞി : കഞ്ചാവ് വിൽപന ഉണ്ടെന്നു പോലീസിൽ അറിയിച്ചു എന്നാരോപിച്ച് യുവാവ് അയൽവാസിയുടെ വീടാക്രമിച്ചു. വൃദ്ധ ദമ്പതികളും മകളും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു. എടതിരിഞ്ഞി വടെക്കെ ബണ്ടിന് സമീപം തച്ചുപുരത്ത് കൃഷ്ണൻ (76 ) മാലതി (70 ) സതി (35 ) എന്നിവർക്കാണ് അയൽവാസിയായ യുവാവിന്റെ അക്രമത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം . വീടിന്റെ ജനൽ ചില്ലുകളും അകത്തെ വീട്ടുപകരണങ്ങളും തകർത്ത നിലയിലാണ്. പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതി ഒളിവിലാണെന്നും കാട്ടൂർ എസ് ഐ കെ എസ് സുശാന്ത് പറഞ്ഞു. ഇയ്യാൾക്കെതിരെ മുൻപും മറ്റു പരാതികളും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Leave a comment