നഗരസഭ ടൗൺ ഹാളിലെ വികൃതമായ രാജീവ്ഗാന്ധി പ്രതിമയുടെ അറ്റകുറ്റപണികൾ ഉടൻ തീർക്കണം — കോൺഗ്രസ് സേവാദൾ

ഇരിങ്ങാലക്കുട : നഗരസഭയുടെ കീഴിലുള്ള ടൗൺ ഹാളിന്റെ മുൻവശത്ത് സ്ഥാപിച്ചിട്ടുള്ള മുൻ പ്രധാനമന്ത്രി രാജിവ്ഗാന്ധിയുടെ പ്രതിമയുടെ കൈപത്തികളും മറ്റ് ചില ഭാഗങ്ങളും തകർന്നു പോയതിനെ തുടർന്ന് വികൃതമായ നിലയിൽ സ്ഥിതിചെയുന്നത് അദ്ദേഹത്തോടുള്ള അനാദരവാണെന്നും അതിനാൽ പ്രതിമയുടെ അറ്റകുറ്റ പണികൾ ഉടൻ നടത്തണമെന്നും ഇരിങ്ങാലക്കുട നിയോജകമണ്ഡലം കോൺഗ്രസ്സ് സേവാദൾ വൈസ് ചെയർമാൻ ഷിയാസ് പാളയംകോട് നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകി.

കോൺഗ്രസ്സ് നേതാക്കളോടും കൗൺസിലർമാരോടും വാക്കാൽ പരാതി പറഞ്ഞുവെങ്കിലും നാളിതുവരെ ഇക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവു ഉണ്ടായിട്ടില്ല . ത്തിനാലാണ് നഗരസഭക്ക് രേഖമൂലം പരാതി കൊടുക്കുന്നതെന്നും ഷിയാസ് പറഞ്ഞു. ബെൻസി ഡേവിഡ് നഗരസഭ ചെയർ പേഴ്സൺ ആയിരുന്ന കാലഘട്ടത്തിലാണ് ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിന് രാജിവ് ഗാന്ധി ടൗൺ ഹാളെന്ന് പുനർനാമകരണം ചെയ്ത പ്രതിമ സമർപ്പിച്ചത്. അക്കാലത്ത് തന്നെ പ്രതിമയെ കുറിച്ച് പല വിവാദങ്ങളും നിലനിന്നിരുന്നു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top