മാടായിക്കോണം ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യു പി സ്കൂളിൽ റോട്ടറി സെന്‍ററൽ ക്ലബ്ബിന്‍റെ ഇൻഷുറൻസ് സുരക്ഷാ പദ്ധതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബിന്‍റെ ഇൻഷുറൻസ് സുരക്ഷാ പദ്ധതിയിൽ മാടായിക്കോണം ചാത്തൻ മാസ്റ്റർ യു പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി. ചാലക്കുടി പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ ജയേഷ് ബാലൻ, ഇൻഷുറൻസ് സുരക്ഷയുടെ ഉദ്‌ഘാടനം നടത്തി. റോട്ടറി ടി ആർ എഫ് വൈസ് ചെയർമാൻ ജോഷി ചാക്കോ മുഖ്യാതിഥിയായിരുന്നു. റോട്ടറി സെന്‍ററൽ ക്ലബ് പ്രസിഡന്റ് ടി എസ് സുരേഷ്, സെക്രട്ടറി ടി പി സെബാസ്റ്റ്യൻ, ജി ജി ആർ ഡി ഫ്രാൻസിസ്, പി ടി ജോർജ്ജ്, ഹരികുമാർ, ഫ്രാൻസിസ് കോക്കാട്ട്, എം കെ മോഹനൻ, അഡ്വ. രമേശ് കൂട്ടാല, ഷാജു ജോർജ്ജ്, ടി ജെ പ്രിൻസ്, സ്കൂൾ ഹെഡ്മിസ്ട്രസ് വി ആർ കനകവല്ലി, പി ടി എ പ്രസിഡന്റ് കുമാരൻ എന്നിവർ സംസാരിച്ചു .

Leave a comment

Top