ക്ലീൻ ഇന്ത്യയുമായി റോട്ടറി ഇന്റർനാഷണൽ

ഇരിങ്ങാലക്കുട : ക്ലീൻ ഇന്ത്യ എന്ന ആശയവുമായി റോട്ടറി ഇന്‍റർ നാഷണൽ നടത്തുന്ന സൈക്കിൾ റാലിക്ക് ഇരിങ്ങാലക്കുട റോട്ടറി സെന്‍ററൽ ക്ലബ് സ്വീകരണം നൽകി. റോട്ടറി ഡിസ്ട്രിക്റ്റ് ഡയറക്ടർ സോണറ്റ് പോൾ, ടി ആർ എഫ് വൈസ് ചെയർമാൻ ജോഷി ചാക്കോ, ജാഥ ക്യാപ്റ്റൻ ഗോഡ്‌വിൻ എന്നിവർ നേതൃത്വം നൽകി. റോട്ടറി സെന്ററൽ ക്ലബ് പ്രസിഡന്‍റ് ടി എസ് സുരേഷ്, സെക്രട്ടറി ടി പി സെബാസ്റ്റ്യൻ, ജി ജി ആർ എ ഡി ഫ്രാൻസിസ്, പി ടി ജോർജ്ജ്, അഡ്വ. രമേശ് കൂട്ടാല, ഫ്രാൻസിസ് കോക്കാട്ട്, സി ഡി ജോണി, അനിൽ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top