കാട്ടൂർ സഹകരണ ബാങ്കിന്‍റെ ചൈതന്യ കോക്കനട്ട് കോംപ്ലെക്സ് & ഓയിൽ മിൽ ഞായറാഴ്ച പ്രവർത്തനം ആരംഭിക്കുന്നു

കാട്ടൂർ : കാട്ടൂർ സഹകരണ ബാങ്കിന്‍റെ ചൈതന്യ കോക്കനട്ട് കോംപ്ലെക്സ് & ഓയിൽ മിൽ 28-ാം തിയ്യതി ഞായറാഴ്ച 4:30ന് പ്രവർത്തനം ആരംഭിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം നിർവ്വഹിക്കും.

ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം പി സി എൻ ജയദേവൻ ഓയിൽ മിൽ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  
Top