ആളൂർ നമ്പിക്കുന്നിൽ ഒരുകോടി രൂപയുടെ സ്വാശ്രയ ഗ്രാമപദ്ധതി

ആളൂർ : അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരമുള്ള സ്വാശ്രയ ഗ്രാമ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ആളൂർ പഞ്ചായത്തിലെ നമ്പിക്കുന്ന് കോളനിയിൽ പ്രൊഫ. കെ യു അരുണൻ എം.എൽ.എ നിർവഹിച്ചു. ഒരു കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക. 40 ൽ കൂടുതൽ പട്ടികജാതി- പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന കോളനിയുടെ സമഗ്രവികസനം നടപ്പിലാക്കി സ്വയംപര്യാപ്ത ഗ്രാമം ആക്കി മാറ്റുക എന്നതാണ് ഈ പദ്ധതിപ്രകാരം ലക്ഷ്യമിടുന്നത്.

കോളനിയിൽ പുതിയ കിണർ നിർമ്മിച്ച മോട്ടോർ സ്ഥാപിച്ച ടാങ്കിലേക്ക് പൈപ്പ് കണക്ഷൻ നൽകുക, നിലവിലെ കിണർ പുതുക്കി നിർമ്മിക്കുക, കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുക, വീടുകളുടെ അറ്റകുറ്റപണികൾ ചെയ്യുക, വായനശാല സൗകര്യങ്ങൾ വർധിപ്പിക്കുക നടപ്പാതക്കൾ കോൺക്രീറ്റ് ചെയ്യുക, സോളാർ ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തികളാണ് ഇവിടെ നടപ്പിലാക്കുക. ജില്ലാ നിർമ്മിതി കേന്ദ്രം കോളനിയിലെ നിവാസികൾ കൂടി ഉൾപ്പെടുന്ന മോണിറ്ററിങ് കമ്മിറ്റിയുടെ നിരീക്ഷണത്തിലാണ് പ്രവർത്തികൾ നടത്തുക.

ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൺ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കാതറിൻ പോൾ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ആർ ഡേവിസ്, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ സി.ജെ നിക്സൺ സ്വാഗതവും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി കെ സൂരജ നന്ദിയും പറഞ്ഞു

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top