ലോക് താന്ത്രിക് ജനതാദൾ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര ഗവൺമെൻറിൻറെ ഇന്ധന വില വർദ്ധനവിനും,വർഗീയതയ്ക്കും, അഴിമതിക്കുമെതിരെ ലോക് താന്ത്രിക് ജനതാദൾ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം സംസ്ഥാന കമ്മിറ്റി അംഗം കെ ബാബു ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് പോളി കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് വാഴപ്പള്ളി മാത്യു, വാക്സറിന് പെരേപാടൻ, ഡേവിസ് വില്ലടത്തുക്കാരൻ, കാവ്യാ പ്രദീപ്, വര്ഗീസ് തെക്കേക്കര, ജോ മുരുങ്ങത്തി പറമ്പിൽ, റിജോയ് പൊന്തൊക്കാരൻ എന്നിവർ സംസാരിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top