ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല 34-ാം വാർഷിക സമ്മേളനം

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല 34-ാം വാർഷിക സമ്മേളനം ഇരിങ്ങാലക്കുട മിനി ടൗൺഹാളിൽ സംഘടനാ സംസ്ഥാന സെക്രട്ടറി സജീർ ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ശരത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പി ആർ ഒ വിനയൻ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് എ.സി ജോൺസൺ ആമുഖ പ്രഭാഷണവും, മേഖലാ സെക്രട്ടറി സഞ്ജു കെ വി റിപ്പോർട്ട് അവതരണവും സുരാജ് കെ.എസ് കണക്കും അവതരിപ്പിച്ചു.

അന്തർദേശീയതലത്തിൽ ബധിരർക്കായുള്ള വീഡിയോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബിജു ജോസഫ് ആലപ്പാട്ട് ഫോട്ടോ ഫസ്റ്റ് സംസ്ഥാനതല വീഡിയോ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ സുരേഷ് കിഴുത്താണി, രാജൻ വി കെ, കെ. ബി ഗിരീഷ്, സാന്‍റോ വിസ്മയ, എന്നിവരെ അജീഷ് കെ. എ ആദരിച്ചു. വത്സൻ മെമ്മോറിയൽ എസ്എസ്എൽസി അവാർഡ്,വറീത് & അന്നം മെമ്മോറിയൽ പ്ലസ് ടു അവാർഡുകൾ ജില്ലാ ട്രഷറർ സുബിൻ സമ്മാനിച്ചു.

അംഗങ്ങളുടെ മക്കളായ നീരജ് കൃഷ്ണ (ഷോർട്ട് ഫിലിം) കുമാരസംഭവം സീരിയൽ പ്രധാനതാരം വൈഗ ഷാജി എന്നിവരെ ജില്ലാ സെക്രട്ടറി ജിനേഷ് ഗോപിയും ആദരിച്ചു. അജേഷ് വർമ്മയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടന്നു. യോഗത്തിൽ സുനിൽ സ്പെക്ട്ര വിശ്വനാഥൻ വി ജി, ഡേവിസ് ആലുക്ക, ശശി എ എസ്, ജോജോ മാടവന, പ്രസാദ്, വിനോദ് ഫോക്കസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ആന്‍റോ ടി സി സ്വാഗതവും എ.സി ജയൻ നന്ദിയും പറഞ്ഞു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top