അയ്യപ്പ ഭക്തർക്കെതിരെ കള്ളക്കേസുകൾ : ഇരിങ്ങാലക്കുടയിൽ പോലീസ് സ്റ്റേഷനിലേക്ക് നാമജപയാത്രഇരിങ്ങാലക്കുട :
ശബരിമലയില്‍ അയ്യപ്പഭക്തരെ അകാരണമായി കളളകേസുകള്‍ ചുമത്തുന്നു എന്ന് ആരോപിച്ചും, പ്രതിഷേധിക്കുന്ന ഭക്തരെ തല്ലി ചതയ്ക്കുന്നതിനെതിരെയും ഇരിങ്ങാലക്കുട ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രമേഷ് കൂട്ടാല ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ധനേഷ് നമ്പ്യങ്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top