വെട്ടിക്കര നനദുർഗ്ഗാ ക്ഷേത്രത്തിൽ കൊരമ്പ് മൃദംഗ കളരി നൃത്തവാദ്യ സംഗീതസമന്വയം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുർഗ്ഗാ ക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ച് കൊരമ്പ് മൃദംഗ കളരി നൃത്തവാദ്യ സംഗീതസമന്വയം അവതരിപ്പിച്ചു. ഭരതനാട്യവും, കർണ്ണാടക സംഗീതവും വാദ്യമേളവും സമന്വയിപ്പിച്ച് നടത്തിയ പരിപാടിയിൽ ഭാരതനാട്യത്തിൽ അതുല്യകൃഷ്‌ണയും ദേവുട്ടിയും,കർണ്ണാടക സംഗീതത്തിൽ ശ്രേയ പാർവ്വതി ബഹറിനിൽ നിന്നും ഓൺലൈൻ വഴി വായ്പ്പാട്ടും, പക്കവാദ്യത്തിൽ ശ്രീരാഗ്, ദേവാംഗന, തുടങ്ങി കളരിയിലെ 15 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

നൃത്തസംഗീത ലോകത്ത് ആദ്യമായാണ് നൃത്താവിഷ്‌ക്കാരത്തിന് ഓൺലൈൻ വഴി വായ്പ്പാട്ട് അവതരിപ്പിക്കുന്നത്. നിരവധി ഓൺലൈൻ കച്ചേരികൾ നടത്തിയിട്ടുള്ള ശ്രേയ പാർവ്വതി ബഹറിനിൽ താമസിക്കുന്ന ഊരകം സ്വദേശിയായ സുമ ഉണ്ണികൃഷ്ണണന്റെ ശിഷ്യയാണ്.

നവരാത്രി ആരംഭമായി 10-ാം തിയ്യതി മുതൽ കൊരമ്പ് മൃദംഗ കളരി അവതരിപ്പിച്ചുവരുന്ന പരിപാടി കഴിഞ്ഞ ദിവസത്തെ നൃത്തവാദ്യ സംഗീത സമന്വയത്തോടെ അവസാനിച്ചു.

Leave a comment

  • 54
  •  
  •  
  •  
  •  
  •  
  •  
Top