നൗഫൽ വധക്കേസ് – പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും പിഴയും

ഇരിങ്ങാലക്കുട : എറിയാട് ആറാട്ടുവഴി തറപറമ്പിൽ നൗഫൽ (19)നെ പെട്രോൾ പമ്പിന് വടക്കുവശം റോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറിയാട് ആറാട്ടുവഴി ഏപ്പിള്ളി ജിതീഷ് (22 ) നെ കുറ്റക്കാരെന്നു കണ്ട് ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ ജീവപര്യന്തം തടവിനും 50000 രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചു.

2015 ഡിസംബർ 17 തിയ്യതി രാത്രി 7:45 ന് എറിയാട് ആറാട്ടുവഴിയിലുള്ള പെട്രോൾ പമ്പിന് വടക്കുവശം റോഡിൽ വച്ച് നൗഫലിനെ വയറ്റിലും മറ്റും കത്തി കൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കിന്റെ കാഠിന്യത്താൽ ചികിത്സ ലഭിക്കുന്നതിന് മുൻപേ മരണപ്പെട്ടു. പ്രതിയുടെ വീട്ടുകാരെ നൗഫൽ മർദ്ധിച്ചതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമായത്.

കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന എൻ എസ് സലീഷ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും 6 മുതലുകളും ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, അൽജോ പി ആന്റണി, എബിൻ ഗോപുരൻ, സി ജി ഷിഷിർ വി എസ് ദിനൽ എന്നിവർ ഹാജരായി.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top