നവകേരള നിർമിതിയുടെ ഭാഗമാവാൻ ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്

പ്രളയക്കാലത്ത് മാതൃകാപരമായ സേവനം കാഴ്ചവച്ച ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗിസ്, മുകുന്ദപുരം തഹസിൽദാർ, ഐ ജെ മധുസൂദനൻ, എന്നിവരെ ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ് ആദരിച്ചു


ഇരിങ്ങാലക്കുട :
റോട്ടറി ഡിസ്ട്രിക്ട് 3201 ഉം ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബും ചേർന്ന് പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപെട്ടവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേർക്ക് വീടുകൾ നിർമ്മിച്ചു നൽകുവാൻ തയ്യാറെടുക്കുന്നു. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം ഒരു വിധവയ്ക്ക് വീട് നിർമ്മിച്ചു കൊടുത്തിരുന്നു. റോട്ടറി ഡിസ്ട്രിക്ക്ട് ഡിസ്ട്രിക്റ്റ് ഗവർണ്ണർ അഡ്വ. സോണറ്റ് പോൾ, മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ടി എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

പ്രളയക്കാലത്ത് മാതൃകാപരമായ സേവനം കാഴ്ചവച്ച ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗിസ്, മുകുന്ദപുരം തഹസിൽദാർ, ഐ ജെ മധുസൂദനൻ, എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുകുന്ദപുരം താലൂക്കുമായി ആലോചിച്ച് വീടുകൾ നിർമ്മിച്ചു നൽകുവാനാണ് റോട്ടറി സെന്ററൽ ക്ലബ് തയ്യാറെടുക്കുന്നത്. ഒരു സാധു യുവതിയുടെ വിവാഹത്തിനും ഹൃദ്രോഗമുള്ള ഒരാളുടെ ചികിത്സക്കും ധനസഹായം പ്രസ്തുത ചടങ്ങിൽ വെച്ച് നൽകി. ക്ലബ് സെക്രട്ടറി ടി പി സെബാസ്റ്റ്യൻ , ജി ജി ആർ എ ഡി ഫ്രാൻസിസ്, പി ടി ജോർജ്ജ്, എം കെ മോഹനൻ, രാജേഷ് മേനോൻ അഡ്വ. രമേഷ് കൂട്ടാല, ഫ്രാൻസിസ് കോക്കാട്ട്, ടി ജെ പ്രിൻസ്, ടോണി ആന്റോ, ബിജോയ് വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

Top