കേരള കർഷകസംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പ്രളയകെടുതിയിൽ കേരള സർക്കാർ സ്വീകരിക്കുന്ന നയങ്ങളോട് നിഷേധാത്മക നിലപാടുള്ള കേന്ദ്ര സർക്കാരിനെതിരെ കേരള കർഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ ആൽത്തറ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.കെ. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. എം.ബി. രാജു, കെ.കെ. ഹരിദാസ്, കെ.ജെ. ജോൺസൺ, പി.എം. സുധൻ, എം.അനിൽകുമാർ, എം.ടി.വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

പൂമംഗലത്ത് കർഷക സംഘം പൂമംഗലംഷേധ കൂട്ടായ്മ ഏരിയാ ജോയിന്റ് സെക്രട്ടറി എം.ബി.രാജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.എസ്.ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി. ജിനരാജദാസ്, പഞ്ചായത്ത് പ്രസിഡണ്ട് വർഷ രാജേഷ്, സി.വി.ഷിനു, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല ബാബു, സുനി ലാൽ എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധക്കൂട്ടായ്മയുടെ ഭാഗമായി കൊമ്പിടിഞ്ഞാമാക്കലിൽ ടി.ശശിധരൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കെ.എ. അനീഫ അധ്യക്ഷനായി. എ.ആർ. ഡേവിസ് ,കാതറിൻ പോൾ ,എം.എസ്. മൊയ്‌ദീൻ , ടി.ജെ . ബെന്നി, യു,കെ, പ്രഭാകരൻ, പി.ഡി. ഉണ്ണികൃഷ്ണൻ എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.

Leave a comment

Top