വാദ്യകലാകാരൻ ചികിത്സാസഹായം തേടുന്നു

പുല്ലൂർ : പുല്ലൂർ വാദ്യകലാകേന്ദ്രത്തിലെ കുറുംകുഴൽ കലാകാരൻ പുല്ലൂർ കളരിക്കൽ സുരേന്ദ്രൻ മകൻ സുമേഷ് ബ്ലഡ് ക്യാൻസർ ബാധിച്ച് തിരുവനന്തപുരം ആർ സി സി യിൽ ചികിത്സയിലാണ്. ആറുമാസത്തോളം തുടർ ചീകിത്സ വേണ്ടിവരും. കുറുംകുഴൽ രംഗത്ത് കീഴൂട്ട് നന്ദനന്റെ ശിഷ്യനായ സുമേഷ് കളമെഴുത്ത്- തോറ്റംപാട്ട് രംഗത്തും പ്രവർത്തിച്ചുവരുന്നു. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളടങ്ങുന്നതുമാണ് സുമേഷിന്റെ കുടുംബം.

പുല്ലൂർ സഹകരണബാങ്കിൽ ജില്ല പഞ്ചായത്തംഗം ടി ജി ശങ്കരനാരായണൻ രക്ഷാധികാരിയായി, കൺവീനർ ബിജു ചന്ദ്രൻ, ജോയിന്റ് കൺവീനർ സി എസ് സനീഷും ‘സുമേഷ് ചീകിത്സാസഹായനിധി ‘ എന്ന പേരിൽ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു. അക്കൗണ്ട് നമ്പർ : 6693 , Pullur Service Co-operative Bank,

കൂടുതൽ വിവരങ്ങൾക്ക് : 9495276388, 9747963872

Leave a comment

  • 127
  •  
  •  
  •  
  •  
  •  
  •  
Top