സി പി ഐ കാൽനട ജാഥ പര്യടനം ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടരുന്നു

ഇരിങ്ങാലക്കുട : മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്ക്യവുമായി ഒക്ടോബർ 11 മുതൽ 14 വരെ സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണിയുടെ നേതൃത്വത്തിൽ നടക്കുന്ന കാല്‍നട പ്രചരണ ജാഥ പര്യടനം ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടരുന്നു. പടിയൂര്‍, കാട്ടൂര്‍ ,കാറളം, വേളൂക്കര, ആളൂര്‍ പഞ്ചായത്തുകളിലെ പര്യടനം പൂര്‍ത്തിയാക്കി. വിവിധകേന്ദ്രങ്ങളില്‍ മുന്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് കെ.പി സന്ദീപ്, കെ ശ്രീകുമാര്‍, ജാഥ ക്യാപ്റ്റന്‍ പി. മണി, അനിതരാധാകൃഷ്ണന്‍, എന്‍ കെ ഉദയപ്രകാശ്, എം ബി ലത്തീഫ്, കെ സി ഗംഗാധരന്‍മാസ്റ്റര്‍, കെ നന്ദനന്‍, കെ എസ് പ്രസാദ്, കെ സി ബിജു, കെ കെ ശിവന്‍, അഡ്വ പത്മിനിസുധീഷ്, റഷീദ്കാറളം എന്നിവര്‍ വിവിധകേന്ദ്രങ്ങളില്‍ സംസാരിച്ചു. സി പി ഐ കാൽനട ജാഥ പര്യടനം ഞായറാഴ്ച സമാപിക്കും

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top