റാങ്ക് ജേതാവ് ഫർഹ ഫാത്തിമയെ പുരസ്ക്കാരം നൽകി ആദരിച്ചു

വെള്ളാങ്കല്ലൂർ : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ് സി ബയോ ടെക്നൊളജിയിൽ ഫസ്റ്റ് റാങ്ക് നേടിയ ഫർഹ ഫാത്തിമയെ കരൂപ്പടന്ന പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദ സദസ്സ് ആദരിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ എം അഷ്‌റഫ് സ്പോൺസർ ചെയ്ത എസ് എം കെ തങ്ങൾ സ്മാരക ഉപഹാരവും ക്യാഷ് അവാർഡും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ കുറ്റിപ്പറമ്പിൽ വിതരണം നടത്തി.

ചടങ്ങിൽ പി ബി മുഹമ്മദ് അൻസാരി, അദ്ധ്യക്ഷത വഹിച്ചു. ടി കെ ഫക്രുദ്ധിൻ, പി കെ ഷിഹാബ്, കെ എസ് അബ്‌ദുൾ മജീദ്, സുഗതൻ മണാലിക്കാട്ടിൽ, ടി എം മുഹമ്മദ്, പി വി അശോകൻ, റഷീദ് ചുണ്ടക്കാട്ടിൽ, പി എ ഷമീർ, കെ എ റിഷാദ് എ ഐ ഇസ്മായിൽ എന്നിവർ സംസാരിച്ചു. കരൂപ്പടന്ന തൈവളപ്പിൽ ഫക്രുദ്ധിൻ, ഷാഹിന ദമ്പതികളുടെ മകളാണ് ഫർഹ ഫാത്തിമ

Leave a comment

Top