ഡോൺബോസ്‌കോ സ്കൂളിൽ സ്നേഹസംഗമം ശനിയാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺബോസ്‌കോ സ്കൂളിൽ വർഷങ്ങളോളമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലെയും ഓർഫണേജുകളിലെയും ആതുരാലയങ്ങളിലെയും അന്തേവാസികളുടെ “സ്നേഹസംഗമം” ഒക്ടോബർ 13 ശനിയാഴ്ച 9 :30 ക്ക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു. സാമൂഹ്യ പ്രവർത്തക സി.റോസ് ആന്റോ ഉദ്‌ഘാടനം നിർവ്വഹിക്കും. ഡോൺബോസ്ക്കോ സ്കൂൾ റെക്ടർ ഫാ. മാനുവൽ മേവട മുഖ്യാതിഥിയായിരിക്കും. ഡോൺബോസ്‌കോ പൂർവ്വ വിദ്യാർത്ഥിസംഘടന, സലേഷ്യൻ കോർപ്പറേറ്റേഴ്സ്, ആത്മ, ഡോൺബോസ്‌കോ യൂത്ത് സെന്റർ, സ്കൂളിലെ വേദപഠന അദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a comment

Top