ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് ലോകതപാൽ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ലോകതപാൽ ദിനം ഏറെ വ്യത്യസ്തതയോടെ ആചരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോളേജിലേക്ക് പോസ്റ്റൽ സേവനം നടത്തുന്ന പോസ്റ്റ്മാൻ സുകുമാരനെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും കോളേജ് പ്രിൻസിപ്പൽ ഡോ. സി ഇസബെല്ലിന്‍റെ നേതൃത്വത്തിൽ ആദരിച്ചു. ഇതിന്‍റെ ഭാഗമായി എൻ എസ് എസ് വിദ്യാർത്ഥികൾ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും പോസ്റ്റ്മാസ്റ്റർ രേഷ്മ ബിന്ദു സി ബി യെ ആദരിക്കുകയും ചെയ്തു. ഒപ്പം പോസ്റ്റ് ഓഫീസിലെ വിവിധ സേവനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. വിവിധ പ്രവർത്തനങ്ങൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്‌സ് എം എസ് ബീന, സി എ, ഡോ. ബിനു ടി വി എന്നിവർ നേതൃത്വം നൽകി. തപാൽ ദിനത്തോട് അനുബന്ധിച്ച് കോളേജിൽ വ്യത്യസ്തമായ തപാൽ സ്റ്റാമ്പുകളുടെ പ്രദർശനവും നടന്നു. ഹിസ്റ്ററി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കോളേജിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത ചരിത്രകാരൻ എം ജി എസ് നാരായണന്‍റെ സാന്നിധ്യം കൊണ്ടും സ്റ്റാമ്പ് പ്രദർശനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top