നൂറ്റൊന്നംഗ സഭ നവരാത്രി സംഗീതസദസ് 21 ന്

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള നവരാത്രി സംഗീതസദസ് ഒക്ടോബർ 21 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. ജില്ലാ ജഡ്ജ് ജി.ഗോപകുമാർ ചടങ്ങിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കും. ഐ.സി.എൽ എം. ഡി. കെ.ജി.അനിൽകുമാർ മുഖ്യാതിഥി ആയിരിക്കും. മത്സരാനന്തരം ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇൻസ്പെക്ടർ സി.വി.ബിബിൻ സമ്മാനദാനം നടത്തും. ലളിതസംഗീതത്തിനും ശാസ്ത്രീയ സംഗീതത്തിനും ജൂനിയർ ,സീനീയർ വിഭാഗങ്ങളിൽ മത്സരം ഉണ്ടായിരിക്കും. എട്ടാം ക്ലാസ് ഉൾപ്പെടെയുള്ളവർ ജൂനിയർ വിഭാഗത്തിലും അതിനു മുകളിൽ ഡിഗ്രി തലം വരെയുള്ളവർ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. റജിസ്റ്റർ ചെയ്തവർ ഞായറാഴ്ച രാവിലെ 9 നകം റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top