എസ് എൻ ബി എസ് സമാജം, ഇരിങ്ങാലക്കുട ‘മുക്തിസ്ഥാൻ’ പൊതുശ്മശാനത്തിന്‍റെ മന്ദിരസമർപ്പണവും ചേംബറുകളുടെ സ്വിച്ച് ഓൺ കർമ്മവും ഒക്ടോബർ 14ന്

ഇരിങ്ങാലക്കുട : എസ് എൻ ബി എസ് സമാജം, ഇരിങ്ങാലക്കുട ‘മുക്തിസ്ഥാൻ’ പൊതുശ്മശാനത്തിന്‍റെ മന്ദിരസമർപ്പണവും ഒരു ചേംബറിന്റെ സ്വിച്ച് ഓൺ കർമ്മവും ഒക്ടോബർ 14ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ശ്‌മശാനം അങ്കണത്തിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ നിർവഹിക്കും. രണ്ടാമത്തെ ചേംബറിന്റെ സ്വിച്ച് ഓൺ കർമ്മംകെ എസ് ഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർമാനുമായ അഡ്വ. എ പി ജോർജ്ജ് നിർവഹിക്കും. എസ് എൻ ബി എസ് സമാജം പ്രസിഡന്റ് വിശ്വഭരൻ മുക്കുളം അദ്ധ്യക്ഷത വഹിക്കും. ഓഫീസ് മന്ദിരത്തിന്റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിക്കും.

പത്രസമ്മേളനത്തിൽ ശ്മാശാന നവീകരണ കമ്മിറ്റി ചെയർമാൻ വിശ്വംഭരൻ മുക്കുളം, ജനറൽ കൺവീനർ സന്തോഷ് ചെറാക്കുളം, സമാജം സെക്രട്ടറി രാമാനന്ദൻ ചെറാക്കുളം, ജോയിന്റ് കൺവീനർ ശശി വെളിയത്ത് എന്നിവർ പങ്കെടുത്തു.

Leave a comment

Top