യുവാവിനെ കരിങ്കല്ലുകൊണ്ട് ഇടിച്ച് വധിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി

കാട്ടൂർ : യുവാവിനെ വധിക്കാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പുല്ലൂർ സ്വദേശിയായ സുജിത്ത് എന്ന യുവാവിനെ ഞായറാഴ്ച രാത്രി താണിശ്ശേരിയിൽ വച്ച് കരിങ്കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേല്പിച്ച കാട്ടൂർ, പൊഞ്ഞനം സ്വദേശി പള്ളിച്ചാടത്ത് വീട്ടിൽ ശ്രീവത്സനെ (35) യാണ് കാട്ടൂർ പോലീസ് സബ് ഇൻസ്പക്ടർ കെ എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്.

ശ്രീവത്സൻ കാട്ടൂർ, ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനുകളിൽ നിരവധി കേസിലെ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്. തിങ്കളാഴ്ച ഉച്ചക്ക് കാട്ടൂർ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സീനിയർ സി പി ഓമാരായ ജയകുമാർ ടി, നൗഷാദ്, സി പി ഓ ധനേഷ് എന്നിവരുമുണ്ടായിരുന്നു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top