ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേങ്ങാപിണ്ണാക്ക് സംസ്‌കരണത്തിനുള്ള അവാർഡ് തുടര്‍ച്ചയായി 28-ാം വർഷവും കെ.എസ്.ഇ ലിമിറ്റഡിന്

ഇരിങ്ങാലക്കുട : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേങ്ങാപിണ്ണാക്ക് സംസ്‌കരണത്തിനുള്ള സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ 2017-18 വര്‍ഷത്തെ അവാര്‍ഡ് കെ.എസ്.ഇ ലിമിറ്റഡിന് ലഭിച്ചു. തുടര്‍ച്ചയായി 28-ാം വര്‍ഷമാണ് കെ.എസ്.ഇ ലിമിറ്റഡിന് ലഭിക്കുന്നത്.

മുംബെയില്‍ റെനൈസണ്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ വെച്ച് ഇന്തോനേഷ്യന്‍ ഭക്ഷ്യ- കാര്‍ഷിക മന്ത്രി ഇബു മുസ്ദലിഫ മഹമൂദില്‍ നിന്നും കെ.എസ്.ഇ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി. ജാക്‌സന്‍, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ & കമ്പനി സെക്രട്ടറി ആര്‍. ശങ്കരനാരായണന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം. അനില്‍ എന്നവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
Top