പോലീസ് കോമെമ്മോറേഷൻ ഡേ – കാട്ടൂർ ജനമൈത്രി പോലീസ് ഉപന്യാസ മത്സരം, ക്വിസ് മത്സരം, മാരത്തോൺ എന്നിവ സംഘടിപ്പിക്കുന്നു

കാട്ടൂർ : പോലീസ് കോമെമ്മോറേഷൻ ദിനത്തോടനുബന്ധിച്ച് കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കാട്ടൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഉപന്യാസ മത്സരം, ക്വിസ് മത്സരം, മാരത്തോൺ എന്നിവ സംഘടിപ്പിക്കുന്നു. കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ഗവർമെൻറ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഉപന്യാസ മത്സരം ഒക്ടോബർ 10 ന് രാവിലെ 10 മണിക്കും, ക്വിസ് മത്സരം 12-ാം തിയ്യതി രാവിലെ 10 മണിക്കും നടത്തുന്നു.

ഉപന്യാസ മത്സരത്തിൽ ഒരു സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് രണ്ട് പേരെയും, ഹയർ സെക്കൻററി വിഭാഗത്തിൽ നിന്ന് രണ്ട് പേരെയും പങ്കെടുപ്പിക്കാവുന്നതാണ്. ക്വിസ് മത്സരത്തിൽ ഒരു സ്കൂളിൽ നിന്ന് 3 വിദ്യാർത്ഥികൾ അടങ്ങുന്ന ടീമാണ് പങ്കെടുക്കേണ്ടത്‌. സ്ഥലം അൽബാബ് ഇംഗ്ലീഷ് സ്കൂൾ കാട്ടൂർ. വിജയികൾക്ക് ഒക്ടോബർ 20 ന് കാറളം സ്കൂൾ ഗ്രൗണ്ടിൽനിന്നും കിഴുത്താണിവരെ നടക്കുന്ന മാരത്തോണിനു ശേഷം സമ്മാനങ്ങൾ നൽകും

പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഒക്ടോബർ 9 ന് നാലു മണിക്ക് മുമ്പായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്. 9497980536 ( കെ .സ് സുശാന്ത് സബ് ഇൻസ്‌പെക്ടർ കാട്ടൂർ ), 9037079719 (ജയകുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർ )

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top