ശനിയാഴ്ചകളെ പ്രവർത്തിദിനമാക്കുന്നതിനെതിരെ ഹയർസെക്കണ്ടറി അദ്ധ്യാപകർ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ഹയർസെക്കന്‍ററിയിൽ വീണ്ടും ശനിയാഴ്ചകളെ പ്രവർത്തിദിനമാക്കുന്നതിനെതിരെ ഹയർസെക്കണ്ടറി അദ്ധ്യാപക സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഹയർസെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. വിദ്യാർത്ഥികളുടെ പഠ്യേതര പ്രവർത്തനങ്ങളെ ഗുണമേന്മയുള്ളതാക്കാൻ വേണ്ടിയാണ് ശനിയാഴ്ചയിലെ പഠനസമയം മറ്റു ദിവസങ്ങളിലേക്ക് ക്രമീകരിച്ചിരുന്നത്. ലബ്ബാ കമ്മിറ്റിയുടെ നിർദേശമനുസരിച്ചാണ് ഇത്തരം ക്രമീകരണങ്ങൾ നടത്തിയത്. പഠനസമയങ്ങളെ മറ്റുദിവസങ്ങളിലേക്ക് പുനഃക്രമീകരിച്ചശേഷം ശനിയാഴ്ചകളെ വീണ്ടും പ്രവർത്തിദിനമാക്കുന്നതിനെതിരെ അധ്യാപക പ്രതിഷേധവും ശക്തമാക്കുന്നുണ്ട്. സ്കൂളുകളിൽ നടക്കുന്ന പഠ്യേതര പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുകയാണിത് ചെയ്യുന്നതെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു.

എ എച്ച് എസ് ടി എ സംസ്ഥാനസെക്രട്ടറി കെ എ വർഗ്ഗിസ് ഉദ്‌ഘാടനം ചെയ്ത സമ്മേളനത്തിൽ എ എച്ച് എസ് ടി എ ജില്ലാ ചെയർമാൻദോ. മനോജ് ബാബു എസ് എൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ കൺവീനർ സന്തോഷ് ടി ഇമ്മിട്ടി, സുനിത നായർ, ആന്റോ പി ഡി, നീൽ ടോം, വേണുഗോപാലൻ പി വി , സാലിഹ്, ബാബു ജോസ്, റിജോ ജോസ് കെ, കെ എൽ രാജേഷ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top