നേരിട്ട് വീടുകളിലെത്തി ജീവിതശൈലി രോഗ പരിശോധന നടത്തി

തളിയക്കോണം : നഗരസഭ 38-ാം വാർഡിൽ നേരിട്ട് വീടുകളിലെത്തി ജീവിതശൈലി രോഗങ്ങളായ പ്രഷറും ഷുഗറും പരിശോധന നടത്തി. ഗാന്ധിജയന്തി വാരാചരണത്തോട് അനുബന്ധിച്ച് തളിയക്കോണം പ്രദേശത്ത് അക്ഷയ ക്ലബ്ബിന്‍റെയും ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ നടത്തിയ ജീവിത ശൈലി രോഗനിർണ്ണയത്തിന്‍റെയും ആരോഗ്യ ബോധവത്കരണ യജ്ഞത്തിന്റെയും ഉദ്‌ഘാടനം വി എ മനോജ്‌കുമാർ നിർവ്വഹിച്ചു. ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റർ രാജൻ, ഹോസ്പിറ്റൽ പ്രതിനിധി അംബരീഷ്, ക്ലബ് പ്രസിഡന്റ് ധനേഷ് ടി ഡി, കുടുംബശ്രീ എ ഡി എസ് മെമ്പർ മിനി ശെന്തിൽ, ആശാ വർക്കർ മല്ലികേശ്വരി എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡിലെ വീടുകളിൽ കുടുംബശ്രീ പ്രവർത്തകർ ലഘു ലേഖ വിതരണവും നടത്തി

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top