അന്തർദേശിയ അദ്ധ്യാപകദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ മാസം തോറും നടത്തി വരാറുള്ള ‘ഇത്തിരിവെട്ടം’ പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം ജി യു പി എസ് വിദ്യാലയത്തിൽ അന്തർദേശിയ അദ്ധ്യാപകദിനാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പ്രധാന അദ്ധ്യാപകൻ സി ജെ ജോർജ്ജ്, മറ്റു അദ്ധ്യാപകർ എന്നിവരെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആദരിച്ചു. കോളേജിലെ എൻ എസ് എസ് വളണ്ടിയേഴ്‌സ് കരനെൽകൃഷിയിലൂടെ ഉത്പാദിപ്പിച്ച ജൈവ അരി വിതരണവും നടന്നു. കുട്ടികളിൽ കലാബോധം വളർത്തുന്നതിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ. ബിനു ടി വി എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top