കലാമണ്ഡലം ഉണ്ണികൃഷ്‌ണക്കുറുപ്പ് അനുസ്മരണം 9ന്

ഇരിങ്ങാലക്കുട : ഡോ.കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 9 ചൊവ്വാഴ്ച ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിൽ കലാമണ്ഡലം ഉണ്ണികൃഷ്‌ണക്കുറുപ്പ് അനുസ്മരണം നടത്തുന്നു. പ്രശസ്ത ചലച്ചിത്രനടൻ ബാബു നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തും.ചൊവ്വാഴ്ച 3 മണിക്ക് കുചേലവൃത്തം കഥകളിയും വൈകീട്ട് 7 മണിക്ക് നളചരിതം നാലാംദിവസം നാടകവും അരങ്ങേറുമെന്ന് ഉണ്ണികൃഷ്‌ണക്കുറുപ്പ് അനുസ്മരണ ദിനാചരണക്കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സി പി കൃഷ്‌ണൻ, സെക്രട്ടറി പാലനാട് ദിവാകരൻ എന്നിവർ അറിയിച്ചു.

Leave a comment

Top