ശബരിമലയിൽ സ്ത്രി പ്രവേശനം – യുവമോർച്ച ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു

ഇരിങ്ങാലക്കുട : ശബരിമലയിൽ സ്ത്രി പ്രവേശന വിഷയത്തിൽ സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം നൽകി ശബരിമലയെ തകർക്കാനുള്ള ഗൂഢശ്രമത്തിനെതിരെ യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനനങ്ങളും, പ്രതിഷേധയോഗങ്ങളും തുടർന്ന് ദേവസ്വം മന്ത്രിയുടെ കോലവും കത്തിച്ചു.

ആളൂർ പഞ്ചായത്തിൽ പൊരുന്നുകുന്നിൽ നിന്നു ഷോളയാർ ജംഗ്ഷനിലേക്ക് പ്രതിഷേധ പ്രകടനം, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് ഉദ്‌ഘാടനം ചെയ്തു.യുവമോർച്ച പ്രസിഡണ്ട് മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കല്ലേറ്റുംകര പള്ളിനടയിൽ നിന്ന് കല്ലേറ്റുക്കര സെന്ററിലേക് നടന്ന പ്രകടനം ബി ജെ പി മണ്ഡലം വൈസ് പ്രസിഡണ്ട് സുനിലൽ പീണിക്കൽ ഉദ്‌ഘാടനം ചെയ്തു. യുവമോർച്ച പ്രസിഡണ്ട്ഹരിശങ്കർ അദ്ധ്യക്ഷത വഹിച്ചു.

മുരിയാട് പഞ്ചായത്തിൽ പുല്ലൂർ സ്കൂൾ പരിസരത്തു നിന്നും പുല്ലൂർ സെന്ററിലേക് നടന്ന പ്രകടനം കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. മിഷാദ് അദ്ധ്യക്ഷത വഹിച്ചു. പൂമംഗലം പഞ്ചായത്തിൽ ബിജെപി ഓഫിസിൽ നിന്നു നെറ്റിയാട് സെന്ററിലേക് പ്രകടന നടത്തി. ബി ജെ പി മണ്ഡലം വൈസ് പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് ഉദ്‌ഘാടനം ചെയ്തു.ശരത് ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.

പടിയൂർ പഞ്ചായത്തിൽ എസ്.എൻ നഗറിൽ നിന്നും കാക്കതുരുത്തിയിൽ നിന്നും 2 പ്രകടനങ്ങൾ എടത്തിരിഞ്ഞി സെന്ററിൽ കൂടി ചേർന്ന് ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു.വാർഡ് മെമ്പറും’ബി ജെ പി പഞ്ചായത്ത് പ്രസിഡണ്ടുമായ ബിനോയ് കോലാന്ത്ര ഉദ്‌ഘാടനം ചെയ്തു. ശ്രീജിത്ത് മണ്ണായി അദ്ധ്യക്ഷത വഹിച്ചു.

കാറളം പഞ്ചായത്തിൽ ചെമ്മണ്ട റോഡ് പരിസരത്തു നിന്നു കിഴുത്താണിയിലേക്ക് പ്രകടനം നടത്തി,ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ പാറയിൽ ഉദ്‌ഘാടനം ചെയ്തു. വിമൽരാഗ്അദ്ധ്യക്ഷത വഹിച്ചു. കാട്ടൂർ പഞ്ചായത്തിൽ ബസാറിൽ നിന്നു നെടുമ്പുര സെന്ററിലേക്ക് പ്രകടനം നടന്നു. ബി ജെ പി പഞ്ചായത്ത് പ്രസിഡണ്ട് സുനിൽ ഉദ്‌ഘാടനം ചെയ്തു. യുവമോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ജിഷോമോൻ അദ്ധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട മുൻസിപാലിറ്റിയിൽ തേലപ്പിള്ളിയിൽ നിന്നു മാപ്രാണത്തേക്ക് പ്രകടന നടത്തി. യുവമോർച്ച ജില്ലാ സെക്രട്ടറി കെ.പി വിഷ്ണു ഉദ്‌ഘാടനം ചെയ്തു. ശ്യാംജിമാടത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top