എ ഐ വൈ എഫ്- മഹിളാസംഘം പ്രവർത്തകർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ഇരിങ്ങാലക്കുട : ദുരിതാശ്വാസ ക്യാമ്പിലെ വീട്ടമ്മയെ അപമാനിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ നടപടിയെടുക്കാത്തതിലും  ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഭാഗമായ ചെറുപ്പക്കാരനെതിരെ ഗുരുതരമായ വകുപ്പുകൾ ചേർത്ത് കള്ളകേസെടുത്ത പോലീസിന്‍റെ ഇരട്ടനീതിയിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ് കേരളമഹിളാസംഘം സംയുക്തമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു. എൻ എഫ് ഐ ഡബ്ള്യു മണ്ഡലം സെക്രട്ടറി അനിത രാധകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

എ ഐ വൈ എഫ് പ്രവർത്തകനെതിരായ കേസ് പിൻവലിക്കണമെന്നും വീട്ടമ്മയുടെ പരാതിയിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഇടതുപക്ഷ സർക്കാരിന് അപമാനകരമായ ഇത്തരം ഇരട്ടനീതി നടപ്പാക്കുന്ന പോലീസുകാർക്കെതിരെ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും എ ഐ വൈ എഫ് മഹിളസംഘം പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രതിഷേധപരിപാടിയിൽ സി പി ഐ മണ്ഡലം അസി.സെക്രട്ടറി എൻ കെ ഉദയപ്രകാശ്, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു, മണ്ഡലം സെക്രട്ടറി വി ആർ രമേഷ്, പ്രസിഡൻ്റ് എസ് ബിനോയ്, വി കെ സരിത എന്നിർ സംസാരിച്ചു . എം സുധീർ ദാസ്, പി ആർ മണി, ടി കെ സതീഷ്, പി എസ് കൃഷ്ണകുമാർ, കെ.എസ്.പ്രസൂൺ, ഷംല അസ്സീസ്, പ്രിയ സുനിൽ, ശ്യാംകുമാർ പി എസ്, അരുൺ പി ആർ, മിഥുൻ പോട്ടക്കാരൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

Top