സംഘടനകൾ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തണം – ഡോ. നാട്ടുവള്ളി ജയചന്ദ്രൻ

ഇരിങ്ങാലക്കുട : സർക്കാരേതര സാമൂഹ്യ സന്നദ്ധ സംഘടനകൾ തങ്ങളുടെ പ്രവർത്തനങ്ങളിൽ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രിയുടെ മുൻ പേഴ്സണൽ ആയൂർവേദ ഫിസിഷ്യനും നിലവിൽ ഗുജറാത്ത് ഗവർണറുടെ ആയുർവേദ ഫിസിഷ്യനുമായ ഡോ . നാട്ടുവള്ളി ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. നൂറ്റൊന്നംഗ സഭാംഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ശക്തികൾ സന്നദ്ധ സംഘടനകൾ വഴി പണമിറക്കി രാജ്യപുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തെ കരുതിയിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ജനറൽ കൺവീനർ എം.സനൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി.രവിശങ്കർ, ട്രഷറർ എം. നാരയണൻ കുട്ടി, കെ.ഹരി, പി.എൻ.സതീശൻ, എം.നാരായണൻകുട്ടി, പ്രസന്ന ശശി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top