ഗുണ്ടാതലവൻ വധശ്രമ കേസിൽ പിടിയിൽ


ഇരിങ്ങാലക്കുട :
 തളിയകോണത്ത് സ്ത്രീയെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കുറ്റത്തിന് തളിയകോണം കൊല്ലാറ വീട്ടിൽ “കീരി ” എന്നറിയപെടുന്ന ഗുണ്ടാ തലവൻ കിരൺ ബാബുവിനെ (30 ) ഇരിങ്ങാലക്കുട സബ്ബ് ഇൻസ്പെക്ടർ ബിബിനും സംഘവും അറസ്റ്റു ചെയ്തു. കേസ്സിലെ പരാതികാരിയായ പിണ്ടിയത്ത് വീട്ടിൽ ജയശ്രീയുടെ മകൻ ശരത്തും, കീരി കിരണുമായി ജൂലൈ 29-തിയ്യതി മാപ്രാണത്തെ സ്വകാര്യ ബാറിൽ വച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് കീരി കിരൺ സുഹൃത്തുക്കളായ ഗുണ്ടകളെ വിളിച്ചു വരുത്തി രാത്രി 11 മണിക്ക് ശരത്തിന്റെ വീട്ടിലേക്ക് വടിവാളുകളും, ഇരിമ്പുവടികളുമായി അതിക്രമിച്ചു കയറി വീടിന്റെ വാതിൽ ചവിട്ടി തകർത്ത് ഉറങ്ങി കിടക്കുകയായിരുന്ന ശരത്തിനെ ക്രൂരമായി മർദ്ധിച്ചിരുന്നു.

ബഹളം കേട്ട് മകനെ മർദ്ധിക്കുന്നത് കണ്ട ജയശ്രീയും, ഭർത്താവ് സുബ്രനും മകനെ തല്ലുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ ജയശ്രീക്ക് ഇരുമ്പു വടികൊണ്ട് തലക്ക് അടി ഏൽക്കുകയും, സുബ്രനും സംഭവത്തിൽ സാരമായ പരിക്കേൽക്കുകയും ഉണ്ടായി. സംഭവത്തിനു ശേഷം ഗുണ്ടാസംഘങ്ങൾ തൃശൂരിൽ ലോഡ്ജിലും, തുടർന്ന് വയനാട്ടിലും ഒളിവിൽ കഴിഞ്ഞിരുന്നതായും ഒന്നാം പ്രതി പോലീസിനോട് പറഞ്ഞു. അയൽ സംസ്ഥാനത്തേക്ക് കടക്കാൻ പണം ശേഖരിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് ഒന്നാം പ്രതിയെ വീടിന് സമീപത്തു നിന്നും പോലീസ് സാഹസികമായി പിടികൂടിയത്. മറ്റ് പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാവുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

പരിക്കുപറ്റിയ മൂന്നു പേരും ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണമാരംഭിച്ചതറിഞ്ഞ് പ്രതികൾ ഒളിവിൽ പോയിരുന്നു. പ്രതികളായ ഗുണ്ടകളെ പിടികൂടുന്നതിന് ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം. കെ . സുരേഷ് കുമാറിന്റെ നേതൃത്തത്തിൽ ആന്റീ ഗുണ്ടാ സ്കാഡ് രൂപീകരിച്ചിരുന്നു. ഈ കേസിൽ പ്രതിയായ മറ്റൊരു ഗുണ്ടയെ അടുത്തിടെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു.

ആന്റീ ഗുണ്ടാ സ്ക്കാഡിൽ തോമസ്സ് വടക്കൻ , മുരുകേഷ് കടവത്ത്, സുജിത്ത് കുമാർ, സുനിൽ ടി എസ്സ്.ബിനു പൗലോസ്, വൈശാഖ് എം എസ്സ്.എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top