വെസ്റ്റ് കോമ്പാറ റസിഡന്റ്സ് അസോസ്സിയേഷൻ അംഗങ്ങൾ ഗാന്ധി ജയന്തി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഗാന്ധി ജയന്തി ദിവസം സേവന ദിനമായി ആചരിച്ച് വെസ്റ്റ് കോമ്പാറ റസിഡന്റ്സ് അസോസ്സിയേഷൻ അംഗങ്ങൾ റോഡ് വൃത്തിയാക്കി. അസോസ്സിയേഷൻ പ്രസിഡന്റ് പയസ് പടമാട്ടുമ്മൽ സെക്രട്ടറി വിനോദ് കാവനാട് എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളടക്കം 30 ൽ അധികം ആളുകൾ ചേർന്നാണ് റോഡ് വൃത്തിയാക്കിയത്. ഇത്തരം കൂട്ടായ ശുചീകരണ പ്രവർത്തനങ്ങൾ തുടർന്നും നടത്താമെന്ന് അസോസ്സിയേഷൻ അംഗങ്ങൾ ചേർന്ന് തീരുമാനിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top