ഗാന്ധി ജയന്തി ദിനത്തിൽ റോഡ് ശുചീകരണം നടത്തി കരൂപ്പടന്ന ഗ്രീൻ ട്രാക്ക് സോഷ്യൽ ക്ലബ്ബ്

കരൂപ്പടന്ന : ഗാന്ധിജയന്തി ദിനത്തിൽ റോഡ് ശുചീകരണം നടത്തി കരൂപ്പടന്ന ഗ്രീൻ ട്രാക്ക് സോഷ്യൽ ക്ലബ്ബ്. കരൂപ്പടന്ന ഹൈസ്ക്കൂളിനോട് ചേർന്ന് കാട് മൂടിയ ഭാഗങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ വൃത്തിയാക്കിയത്. സ്കൂൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഭീഷണിയായ ഈ പരിസരങ്ങൾ ഇഴ ജന്തുക്കളുടെ വാസ കേന്ദ്രമായിരുന്നു. ശബീബ്, അറഫാത്ത്, സ്വഫ് വാൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a comment

Top