‘അഴിമതി കുഴികൾ’ നിറഞ്ഞ പോട്ട- ഇരിങ്ങാലക്കുട സംസ്ഥാനപാതയിൽ യാത്ര ദുഷ്ക്കരം

സംസ്ഥാന പാതയിലെ പുതിയ ടാറിങ് പൊളിഞ്ഞു പോയിടത്ത് 11 വർഷം മുൻപ് ആദ്യമായി ബി എം ബി സി ചെയ്ത റോഡ് ഇപ്പോഴും തകരാതെ നിൽക്കുന്നത് ദൃശ്യമാണ്

ഇരിങ്ങാലക്കുട : കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ബി എം ബി സി സാങ്കേതിക മികവ് കൊട്ടിഘോഷിച്ച റോഡ് ടാറിങ്ങിനുശേഷം ദിവസങ്ങൾക്കുള്ളിൽ തകർന്നു തുടങ്ങിയ പോട്ട ഇരിങ്ങാലക്കുട സംസ്ഥാന പാത ഇപ്പോൾ തീർത്തും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിൽ എത്തിച്ചേർന്നു, അതോടൊപ്പം അപകട പരമ്പരകളും. അക്കാലത്തു തന്നെ ടാറിങ്ങിൽ വാൻ അഴിമതി നടന്നതായി പല മേഖലകളിൽ നിന്നും സംശയങ്ങൾ ഉയർന്നിരുന്നു. അന്ന് രൂപപ്പെട്ടു തുടങ്ങിയ ‘അഴിമതി കുഴികൾ’ ഇപ്പോൾ സുഗമമായ ഗതാഗതത്തിനു വൻതടസ്സമാണ് സൃഷിടിക്കുന്നത്. ആളൂർ, കല്ലേറ്റുംകര, വല്ലക്കുന്ന്, തൊമ്മാന, പുല്ലൂർ , ഠാണാ മേഖലകളിൽ റോഡ് ഇപ്പോൾ പൂർണമായും തകർന്നനിലയിലാണ് ഉള്ളത്.

ഈ സർക്കാർ വന്നതിനു ശേഷം കഴിഞ്ഞ വർഷം റോഡിൽ ലക്ഷങ്ങൾ ചിലവാക്കി പാച്ച് വർക്ക് നടത്തിയിരുന്നു. എന്നാൽ മഴക്കാലം കഴിഞ്ഞതോടെ റോഡ് വീണ്ടും പഴയതിലും മോശമായി. പല മേഖലകളിലും പുതിയ ടാറിങ് പൊളിഞ്ഞു പോയിടത്ത് 11 വർഷം മുൻപ് ആദ്യമായി ബി എം ബി സി ചെയ്ത റോഡ് ഇപ്പോഴും തകരാതെ നിൽക്കുന്നത് ദൃശ്യമാണ്. ഇനിയും അറ്റകുറ്റ പണികൾ നടത്താതെ റോഡ് പൂർണ്ണമായും റീ-ടാർ ചെയ്യണമെന്ന ആവശ്യം ശക്തമാണ്. 3 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുള്ളതായും ഒക്ടോബർ മാസത്തിൽ തന്നെ കല്ലേറ്റുംകര മുതൽ ഇരിങ്ങാലക്കുട വരെ റോഡ് ഫുൾ ടാറിങ് ഉണ്ടാകുമെന്നു ബന്ധപ്പെട്ടവർ പറയുന്നു.

Leave a comment

  • 22
  •  
  •  
  •  
  •  
  •  
  •  
Top