കരുവന്നൂർ ബാങ്ക് ലാഭവിഹിതം പ്രഖ്യാപിച്ചു, ഓഹരിയുടെ 25% അംഗങ്ങൾക്ക് നൽകും

കരുവന്നൂർ : കരുവന്നൂർ ബാങ്കിന്‍റെ വാർഷികപൊതുയോഗത്തിൽ 2016-17 വർഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരിയുടെ 25% അംഗങ്ങൾക്ക് നൽകും. 2017-18 വർഷത്തെ ലാഭവിഹിതം സഹകരണ വകുപ്പിന്‍റെ ദുരിതാശ്വാസ പദ്ധതിയായ ‘കെയർ കേരള’യ്ക്ക് നൽകും. 1,39,17,230 രൂപയാണ് ഇത്തരത്തിൽ നൽകുന്നത്. യോഗത്തിൽ പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ടി.ആർ. സുനിൽകുമാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ടി.ആർ. ഭരതൻ സ്വാഗതവും, എൻ. നാരായണൻ നന്ദിയും രേഖപ്പെടുത്തി. ലാഭവിഹിതം ഒക്ടോബർ 3 മുതൽ അതാത് ബ്രാഞ്ചുകളിൽ ലഭിക്കും

Leave a comment

Top