പൊതുസ്ഥലങ്ങൾ ശുചിയാക്കുന്ന പദ്ധതിക്ക് നഗരസഭയിൽ തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : സ്വച്ഛതാ ഹീ സേവ -2018 ക്യാമ്പയിന്റെയും ഹരിത കേരള മിഷന്റെ പ്രളയാനന്തര തീവ്രശുചിത്വ പരിപാടിയുടെയും ഭാഗമായി പൊതുസ്ഥലങ്ങൾ ശുചിയാക്കുന്ന പദ്ധതിക്ക് ഇരിങ്ങാലക്കുട നഗരസഭയിൽ തുടക്കം കുറിച്ചു. ഠാണാവിലെ പൂതംകുളം ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്തുവെച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. എ. അബ്ദുൾ ബഷീർ നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ സംഗീത ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ബേബി ജോസ് കാട്ട്ള ആശംസകളർപ്പിച്ചു. പൂതംകുളം ഷോപ്പിംഗ് കോംപ്ലക്സ്, മാർക്കറ്റ് എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജെ.എച്ച്.ഐ. മാരായ സനോജ്. വൈ, അനിൽ. കെ. എം., വിദ്യ. വി.ജി. എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ ബൈപാസ് റോഡ്, ഞൗരിക്കുളം തുടങ്ങീ പൊതുസ്ഥലങ്ങളും ശുചീകരിക്കുമെന്നും ഹെൽത്ത് സൂപ്രവൈസർ ആർ. സജീവ് അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. ആർ. സ്റ്റാൻലി സ്വാഗതവും ജെ.എച്ച്.ഐ. എബീഷ്. കെ. ആന്റണി നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top